.

.

ഇന്ത്യയിലെ ആദ്യ 200 കോടി ബഡ്ജറ്റ് സിനിമയായി യന്തിരന്‍ 2 വരുന്നു?

By | 19:24


കോളിവുഡിലെ ഹിറ്റ്‌മേക്കര്‍ ഷങ്കറിന്റെ സംവിധാനത്തില്‍ യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമവൃത്തങ്ങളിലെ പുതിയ സംസാരം യന്തിരന്‍ 2ന്റെ മുടക്കുമുതലിനെക്കുറിച്ചാണ്.
യന്തിരന്റെ ആദ്യ ഭാഗം 130 കോടി ചിലവില്‍ നിര്‍മിച്ച് 400 കോടി നേടിയ ചിത്രമാണ്. യന്തിരന്‍ 2ന്റെ മുടക്കുമുതല്‍ 200 കോടിയായിരിക്കുമെന്നാണ് വാര്‍ത്തകള്‍. 'ഐ' എന്ന സിനിമയുടെ റിലീസ് കഴിഞ്ഞാലുടന്‍ തുടങ്ങാന്‍ പാകത്തില്‍ യന്തിരന്‍ 2ന്റെ സ്‌ക്രിപ്റ്റ് ഷങ്കര്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഐ ക്ക് ശേഷം ഷങ്കറും, ലിങ്കായ്ക്ക് ശേഷം രജനിയും ചെയ്യുന്ന ചിത്രമാകും . എന്നാല്‍, രജനീകാന്ത് ഡയറക്ടറായ കെ എസ് രവികുമാറുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'റാണ' എന്ന പ്രൊജക്ട് പുനരാരംഭിക്കുമെന്നും തമിഴകമാധ്യമങ്ങള്‍ പറയുന്നു.