The Latest

.

.
Showing posts with label news. Show all posts
Showing posts with label news. Show all posts


കോളിവുഡിലെ ഹിറ്റ്‌മേക്കര്‍ ഷങ്കറിന്റെ സംവിധാനത്തില്‍ യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമവൃത്തങ്ങളിലെ പുതിയ സംസാരം യന്തിരന്‍ 2ന്റെ മുടക്കുമുതലിനെക്കുറിച്ചാണ്.
യന്തിരന്റെ ആദ്യ ഭാഗം 130 കോടി ചിലവില്‍ നിര്‍മിച്ച് 400 കോടി നേടിയ ചിത്രമാണ്. യന്തിരന്‍ 2ന്റെ മുടക്കുമുതല്‍ 200 കോടിയായിരിക്കുമെന്നാണ് വാര്‍ത്തകള്‍. 'ഐ' എന്ന സിനിമയുടെ റിലീസ് കഴിഞ്ഞാലുടന്‍ തുടങ്ങാന്‍ പാകത്തില്‍ യന്തിരന്‍ 2ന്റെ സ്‌ക്രിപ്റ്റ് ഷങ്കര്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഐ ക്ക് ശേഷം ഷങ്കറും, ലിങ്കായ്ക്ക് ശേഷം രജനിയും ചെയ്യുന്ന ചിത്രമാകും . എന്നാല്‍, രജനീകാന്ത് ഡയറക്ടറായ കെ എസ് രവികുമാറുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'റാണ' എന്ന പ്രൊജക്ട് പുനരാരംഭിക്കുമെന്നും തമിഴകമാധ്യമങ്ങള്‍ പറയുന്നു. 



സിനിമ താരം അഞ്ജലി നൈറ്റ് പാർട്ടിക്കിടെ മദ്യപിച്ച് ഡാൻസ്  ചെയ്യുന്ന സ്വകാര്യ  ദൃശ്യങ്ങൾ പുറത്ത്  .അഞ്ജലിക്കൊപ്പം ഡാൻസ്  ചെയ്യുന്നത് തെലുങ്കിലെ നിർമ്മാതാക്കളും നടൻമാരുമാണെന്നാണ് റിപ്പോർട്ട് .പുതിയ ചിത്രമായ നടരാജു താരെ രാജു മായി ബന്ധപ്പെട്ട പാർട്ടിയിലാണു പിങ്ക് വസ്ത്രമണിഞ്ഞു അഞ്ജലിയുടെ ഹോട്ട് ഡാൻസ് .ഏതാനും ദിവസങ്ങൾക്ക് മുൻപ് താരത്തെ വിലക്കിയതായി റിപ്പോർട്ട്  വന്നിരുന്നു അതിനു പിന്നാലെയാണ് ചൂടൻ ദൃശ്യങ്ങൾ പുറത്തായതാണ് , മദ്യപാന നൃത്തം ഓണ്‍ ലൈനിൽ വയറലായി കൊണ്ടിരിക്കുകയാണ്



There is always some kind of controversies a star will be followed by. The latest is about Telugu super star Allu Arjun. Everyone recently heard about Allu is about to become a father. Meanwhile a photo of Allu’s wife Sneha Reddy with a baby in her hand got viral in Social Media with a caption ‘Allu’s Wife with her son’. But it isn’t my child says Allu Arjun!
Because it is the reality. It wasn’t Allu’s child Ayan which was at the photo. Since the public started to believe it is Allu’s child the star itself came out with the declaration that it wasn’t my child in the photo,and please don’t share it as mine .Instead the child that was with Sneha is his relatives baby. Allu made this declaration through his Facebook Page.
Allu Arjun Son Photo - Onlookers Media


കൊച്ചി: ജീവിതത്തിലെ സേറയെ ആദ്യമായി കണ്ടപ്പോൾ സിനിമയിലെ  സേറ സ്നേഹം കൊണ്ട് പുണർന്ന് മൂർദ്ധാവിൽ ചുംബിച്ചു. അരികിലേക്ക് ചേർത്തുനിറുത്തി ഫോണിൽ സെൽഫിയെടുത്തു. ചുറ്റും കൂടിയവരുടെ മുഖങ്ങളിലും സന്തോഷം പടർന്നു...
വീൽചെയറിൽ ജീവിതത്തെ ചിരിച്ചു നേരിടുന്ന 'ബാംഗ്ളൂർ ഡെയ്സ്" സിനിമയിലെ സേറ വെറും കഥാപാത്രമല്ല. ബേബി ഫാത്തിമയായി കോഴിക്കോട്ട്  ജീവിച്ചിരിപ്പുണ്ട്. സംവിധായിക അഞ്ജലി മേനോന് സേറയെ കിട്ടിയത് ബേബി ഫാത്തിമയിൽ നിന്നാണ്.
കോഴിക്കോട് ചുള്ളിയോട് റോഡിൽ  22694 നമ്പർ വീട്ടിൽ ജമാലായിഷ- മുഹമ്മദ് കോയ ദമ്പതികളുടെ മകളാണ് ബേബി ഫാത്തിമ (30). പൂവിരിയുന്ന പ്രസന്നതയാണ് മുഖത്തെപ്പോഴും. ജന്മനാ അരയ്ക്ക് താഴേക്ക് തളർന്നെങ്കിലും ഒരിക്കൽ പോലും കരഞ്ഞിട്ടില്ല ഫാത്തിമ. വീൽചെയറിലിരുന്ന് പെയിന്റ് ചെയ്തും കരകൗശല വസ്തുക്കളുണ്ടാക്കിയും ജീവിതത്തെ നേരിട്ടു. വീടിനടുത്തുള്ള ഇൻസ്റ്റിട്ട്യൂട്ട് ഒഫ് പെയ്ൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ യാദൃച്ഛികമായി പോയതാണ് ജീവിതത്തെ മാറ്റിമറിച്ചത്. നാലു വർഷം കൊണ്ട് അന്തേവാസികളുടെ പ്രിയപ്പെട്ട വോളണ്ടിയറായി ബേബി ഫാത്തിമ.
പാലിയേറ്റീവ് സെന്ററിൽ ഒരു പരിപാടിക്ക് വന്നപ്പോൾ പ്രസരിപ്പോടെ ചുറ്റിലുമുണ്ടായിരുന്ന ഫാത്തിമ അഞ്ജലിയുടെ ഹൃദയത്തിൽ ചേക്കേറി. പരിചയം നല്ല സൗഹൃദമായി വളർന്നു. 'നിന്നെ ഞാൻ സിനിമയാക്കുമെന്ന്' വാക്കുനൽകി. ബാംഗ്ളൂർ ഡേയ്സ് കണ്ടിറങ്ങിയപ്പോൾ ഫാത്തിമയുടെ കണ്ണ് നിറഞ്ഞു, മനവും. സേറയായി ജീവിച്ച നടി പാർവതിയെ നേരിട്ട് കാണാൻ ആഗ്രഹം കലശലായി.
സിനിമയിൽ സേറ ഉപയോഗിക്കുന്ന വീൽച്ചെയറിന്റെ നിർമ്മാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റി അതിന് അവസരമൊരുക്കി . കമ്പനിയുടെ 'ബാംഗ്ളൂർ ഡെയ്സ്' സ്പെഷ്യൽ എഡിഷൻ വീൽച്ചെയറിന്റെ ലോഞ്ചിംഗിൽ പാർവതിയും ബേബി ഫാത്തിമയും കണ്ടുമുട്ടി. സിനിമയെ കുറിച്ച് ബേബി ഫാത്തിമയും വീൽചെയറിലെ ജീവിതത്തെ പറ്റി പാർവതിയും കൗതുകത്തോടെ ഏറെ നേരം സംസാരിച്ചു.
സൂര്യയുടെ നായികയായി മഞ്ജു വാര്യർ തമിഴിൽ അരങ്ങ

പതിനാലു വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് നടന്‍ സൂര്യ നായകനായ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ താന്‍ കരാർ ഒപ്പിടുമെന്ന് മഞ്ജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്യഭാഷകളില്‍നിന്നും നിരവധി ഓഫറുകള്‍ മഞ്ജുവിന് ലഭിക്കുന്നതായാണ് റിപ്പോർട്ട്.തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയ്‌ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു.ഇപ്പോൾ ഇരുപത്തിയഞ്ചിലധികം ഓഫറുകളാണ് മഞ്ജുവിനെ തേടിയെത്തിയിട്ടുള്ളത്.തിയേറ്ററുകളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.